2010, മേയ് 25, ചൊവ്വാഴ്ച

പുതിയ സ്വപ്നം

ഒരു കൊച്ചു ദുഖത്തിനാത്മ ശാന്തിക്കായി
ഒരു കൊച്ചു സ്വപ്നം നെയ്തെടുക്കുന്നു ഞാന്‍
അറിയില്ലെനിക്കു നിന്നെ പക്ഷെ
അറിയാതെയെന്‍ മനസിലൊരു
പൂ വിരിയുകയായി ...

എവിടെയൊ മറഞ്ഞിരുന്നെന്നെ നൊക്കി
ചിരിക്കും നീയാണെന്‍ മനം നിറയെ

കാണുന്നില്ല ഞാന്‍ നിന്നെയെന്‍ മിഴിയാല്‍
പക്ഷെ ....
കണുന്നു നിന്നെ ഞാ‍ന്‍ എന്‍ ഹ്രിദയത്തില്‍

മൌനം

മൌനം സംഗീതമോ
അതില്‍ വാചാ‍ലതയോ
നിന്റെ മൌനത്തിന്‍
ചിറകടിയില്‍ പാറും
എന്റെ സ്വപ്ന
ചിറകുകളും മോഹവും
മൌനത്തില്‍ നീ
എനിക്കേകിയത്
നിന്റെ മുത്തമൊ
അതൊ ....
നിന്റെ കണ്ണില്‍
വിരിയും തിളക്കമൊ
ചുണ്ടില്‍ വിരിയും
പുഞ്ചിരിയൊ
എന്റെ ഹ്രിത്തിലൊരു
ചില്ലു കൊട്ടാരം തീര്‍ത്തത്
ചില്ലു കൊട്ടാരത്തിനു
കല്ലെറിഞ നിന്റെ വക്കുകള്‍
മൌനത്തെ തകര്‍ത്ത
തിരമലകള്‍
അറിയാതെ ഞാന്‍ ഒരു
മൌനത്തിലമര്‍ന്നുപൊയ് ...

2009, മാർച്ച് 6, വെള്ളിയാഴ്‌ച

ഓര്‍മ്മകള്‍

ഞാനും ഇവിടെ എന്തെങ്കിലും ഒക്കെ കുറിച്ചിടാന്‍ ശ്രമിക്കുകയണ്. എന്റെ ഓര്‍മ്മകളും സ്വപ്നങളും പങ്കുവെക്കാന്‍ ഒരു ചെറിയ ശ്രമം. എല്ലാവരുടെയും അനുഗ്രഹങള്‍ പ്രതീക്ഷിക്കുന്നു.